Home / Article Published on 02 Jan, 2018

സുജിത്ത്‌വാസുദേവിൻറെ പുതിയ ചിത്രം ഓട്ടോ റിക്ഷ

Cinepeople

1.5K Articles 463.9K Reads


സുജിത്ത്‌വാസുദേവിൻറെ പുതിയ ചിത്രം ഓട്ടോ റിക്ഷ
ജെയിംസ് ആന്‍ഡ് ആലിസിന് ശേഷം പ്രശസ്ത കാമറാമാന്‍ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓട്ടോറിക്ഷ എന്ന് പേരിട്ടു. ഫെബ്രുവരി രണ്ടാം വാരം കണ്ണൂരില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം മലയാളത്തിലെ ഒരു മുന്‍നിര നായിക അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഗള്‍ഫ് മലയാളിയായ മോഹന്‍ദാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് രചന നിര്‍വഹിക്കുന്നത് ജയരാജ് മിത്രയാണ്. ഇന്ദ്രജിത്ത് നായകനായ അടൂരിലും തോപ്പിലും അല്ലാത്തൊരു ഭാസി എന്ന ചിത്രത്തിന്റെയും, സൂപ്പര്‍ഹിറ്റായ മറിമായത്തിന്റെ ആദ്യകാല എപ്പിസോഡുകളുടെയും രചയിതാവാണ് ജയരാജ് മിത്ര.

Comments