Home / Article Published on 11 Jan, 2018

മണിരത്നം ചിത്രത്തിൽ അരവിന്ദ് സ്വാമി, ചിമ്പു, ഫഹദ് ഗുണ്ടാ സഹോദരന്മാർ ആകുന്നു

Cinepeople

1.5K Articles 463.9K Reads


മണിരത്നം ചിത്രത്തിൽ അരവിന്ദ് സ്വാമി, ചിമ്പു, ഫഹദ് ഗുണ്ടാ സഹോദരന്മാർ ആകുന്നു
ഗുണ്ടാ സഹോദരന്മാരായി ചിമ്പുവും അരവിന്ദ് സാമിയും ഫഹദുമെത്തുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൂവരും ഗുണ്ടകളായി എത്തുന്നത്. ഇവരുടെ മാതാപിതാക്കളായി പ്രകാശ് രാജും ജയസുധയുമാണ് എത്തുന്നത്. ഫഹദും അരവിന്ദ് സ്വാമിയും ചിമ്പുവും ഗുണ്ടകളാകുമ്ബോള്‍ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നത് വിജയ് സേതുപതിയാണ്. തന്റെ പുതിയ ചിത്രത്തില്‍ വമ്ബന്‍ താരനിരയെ അണിയിച്ചൊരുക്കുന്ന മണിരത്നം രണ്ടും കല്‍പ്പിച്ചാണ്. ജ്യോതികയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. എ ആര്‍ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Comments