Home / Article Published on 02 Jan, 2018

സിനിമയില്‍ നിന്നും എനിക്ക് കിട്ടിയിട്ടുള്ളത് ബഹുമാനവും സുരക്ഷിതത്വവും മാത്രം - മഞ്ജുവാര്യര്‍

Cinepeople

1.5K Articles 493.7K Reads


സിനിമയില്‍ നിന്നും എനിക്ക് കിട്ടിയിട്ടുള്ളത് ബഹുമാനവും സുരക്ഷിതത്വവും മാത്രം - മഞ്ജുവാര്യര്‍
സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്ന് നടി മഞ്ജു വാര്യര്‍. സിനിമയില്‍ തനിക്ക് പുരുഷന്മാരില്‍ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നും നടി മഞ്ജു പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് തനിക്ക് കൂടുതല്‍ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത്. എനിക്കു വേണ്ടി വളരെ കഴിവുള്ള സംവിധായകര്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഞാന്‍ ആസ്വദിച്ച്‌ അഭിനയിക്കുന്നു. കൂടുതല്‍ ഉത്തരവാദിത്വം തോന്നുന്നുണ്ട്. ഞാന്‍ അഭിപ്രായം പറയാറുണ്ട്. എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്.

Comments