Home / Article Published on 02 Jan, 2018

വീണ്ടും അതിഥി വേഷത്തില്‍ മോഹന്‍ലാല്‍

Cinepeople

1.5K Articles 463.9K Reads


വീണ്ടും അതിഥി വേഷത്തില്‍ മോഹന്‍ലാല്‍
രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തും. സമ്മര്‍ ഇന്‍ ബത്‌ലഹേം. വാണ്ടഡ്, ഉന്നതങ്ങളില്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അതിഥിതാരമായിയെത്തിയിട്ടുണ്ട്. അമിത് ചക്കാലയ്ക്കലാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍,നെടുമുടി വേണു, ഷമ്മി തിലകന്‍, നന്ദു, സുധി കോപ്പ, ഗോകുല്‍, ലെജി ജോസഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Comments