Home / Article Published on 11 Jan, 2018

ജയസൂര്യ രഞ്ജിത്ത് ശങ്കർ ടീമിന്റെ പുതിയ ചിത്രം 'ഞാന്‍ മേരിക്കുട്ടി"

Cinepeople

1.5K Articles 463.9K Reads


 ജയസൂര്യ രഞ്ജിത്ത് ശങ്കർ ടീമിന്റെ പുതിയ ചിത്രം 'ഞാന്‍ മേരിക്കുട്ടി"
ആട്-2 എന്ന ചിത്രത്തിന്റെ ഗംഭീര വിജയം ജയസൂര്യയെ ഒരു സൂപ്പര്‍താര പരിവേഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റായ ആട്-2 ഇപ്പോഴും തീയേറ്ററുകളില്‍ ഹൗസ് ഫുള്ളാണ്. ഇപ്പോഴിതാ സുഹൃത്തും സംവിധായകനുമായ രഞ്ജിത്ത് ശങ്കറിനൊപ്പം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് ജയസൂര്യ. 'ഞാന്‍ മേരിക്കുട്ടി' എന്നാണ് പുതിയ ചിത്രത്തിന്റ പേര്. ചിത്രത്തിന്റെ പോസ്റ്റര്‍ താരം തന്റെ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു..സു..സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് ഞാന്‍ മേരിക്കുട്ടിയുമായി ജയസൂര്യയും രഞ്ജിത്തും എത്തുന്നത്.

Comments