Home / Video Published on 23 Dec, 2017

ഫോര്‍ബ്സ് ഐഎംഡിബി ടോപ്10 2017 ലിസ്റ്റില്‍ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍

Cinepeople

1.5K Articles 463.9K Reads


ആഗോള പ്രശസ്തമായ ഫോര്‍ബ്സ് മാസികയുടെ സിനിമാ വിഭാഗമായ ഐഎംഡിബി 2017ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകള്‍ക്ക് നല്‍കിയ ടോപ് 10 റാങ്കിംഗില്‍ മലയാളത്തില്‍ നിന്ന് ഇടം പിടിച്ചത് ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദര്‍ മാത്രം. മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രമായി മാറിയ ഗ്രേറ്റ്ഫാദര്‍ പട്ടികയില്‍ 10-ാം സ്ഥാനമാണ് നേടിയത്. വാണിജ്യ വിജയവും കലാമികവും പരിഗണിക്കുന്ന പട്ടികയില്‍ വിക്രം വേദ ഒന്നാം സ്ഥാനത്തും ബാഹുബലി രണ്ടാംസ്ഥാനത്തെത്തി. അര്‍ജ്ജുന്‍ റെഡ്ഡിയിലൂടെ മൂന്നാം സ്ഥാനത്താണ് ബോളിവുഡ് തുടക്കമിട്ടത്. വിജയ് ചിത്രം മെര്‍സലാണ് പട്ടികയില്‍ ഗ്രേറ്റ്ഫാദറിനു മുന്നില്‍ ഒമ്പതാം സ്ഥാനത്തുള്ളത്.

Comments