Home / Article Published on 23 Dec, 2017

സില്‍വസ്റ്റര്‍ സ്റ്റാലനെതിരെ 90കളിലെ പീഡനക്കേസില്‍ അന്വേഷണം

Cinepeople

1.5K Articles 493.7K Reads


സില്‍വസ്റ്റര്‍ സ്റ്റാലനെതിരെ 90കളിലെ പീഡനക്കേസില്‍ അന്വേഷണം
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയും ലൈംഗിക ആരോപണത്തില്‍ കേസന്വേഷണം. 1990 കാലത്ത് അദ്ദേഹത്തിന്റെ സാന്റാ മോണിക്ക ഓഫീസില്‍ വെച്ച്‌ അരങ്ങേറിയതായി ആരോപിക്കപ്പെടുന്ന സംഭവത്തിലാണ് അന്വേഷണം. 27 വര്‍ഷക്കാലത്തിന് ശേഷം സ്ത്രീ നല്‍കിയ പോലീസ് റിപ്പോര്‍ട്ടിലാണ് നടപടി. ഇസ്രയേലില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ സ്ത്രീക്കൊപ്പം മൂന്ന് ദിവസം താമസിച്ചിട്ടുള്ളതായി സില്‍വസ്റ്റര്‍ പറയുന്നു. എന്നാല്‍ ആ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയെന്നും പീഡനം നടന്നിട്ടില്ലെന്നുമാണ് താരത്തിന്റെ വാദം. കൂടാതെ സ്ത്രീ പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന 90കളില്‍ ഇവരെ കണ്ടിട്ട് പോലുമില്ലെന്ന് സ്റ്റാലിന്‍ അവകാശപ്പെട്ടു. കഴിഞ്ഞ മാസമാണ് റാംബോ താരം 16-കാരിയെ ബോഡിഗാര്‍ഡിനൊപ്പം ചേര്‍ന്ന് പീഡിപ്പിച്ചതെന്ന വാര്‍ത്ത പുറത്തുവരുന്നത്. അക്കാലത്ത് ഈ പരാതി പോലീസിന് ലഭിച്ചിരുന്നതായി ഔദ്യോഗികമായി വ്യക്തമായിരുന്നു. പക്ഷെ ജീവന്‍ ഭയന്നാണ് പെണ്‍കുട്ടി അന്ന് പരാതിയുമായി മുന്നോട്ട് പോകാതിരുന്നതത്രേ.

Comments