Home / Article Published on 02 Jan, 2018

മറ്റൊരാളുമായി പ്രണയത്തിലാണെന്നു പരസ്യമായി പറഞ്ഞാല്‍ അവിടെത്തീര്‍ന്നു അവളുടെ ഭാവി - തപ്സി പാനു

Cinepeople

1.5K Articles 493.7K Reads


മറ്റൊരാളുമായി പ്രണയത്തിലാണെന്നു പരസ്യമായി പറഞ്ഞാല്‍ അവിടെത്തീര്‍ന്നു അവളുടെ ഭാവി - തപ്സി പാനു
തപ്സി പാനു ഗോഡ് ഫാദറില്ലാതെ ബോളിവുഡില്‍ സ്വന്തം ഇരിപ്പിടം കരസ്ഥമാക്കിയ നടിയാണ്. 'പിങ്ക്' എന്ന ഹിന്ദി സിനിമയിലൂടെയാണ് തപ്സി അഭിനയലോകത്ത് കൂടുതല്‍ തിളങ്ങിയത്. തന്റെ കഴിവില്‍ ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകുന്ന ഈ നടി അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിക്കാറില്ല. ബോളിവുഡിലെ ബോള്‍ഡും ബ്യൂട്ടിഫുളുമായ തപ്സി തിരക്കുള്ള നടി കൂടിയാണ്. സിനിമാ ലോകത്ത് നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ചും തപ്സി പറയുന്നു. നമ്മുടെ കഠിനാധ്വാനത്തെ അഭിനയിക്കുമ്ബോഴും ഒരു ദിവസം ഷൂട്ടിങ്ങ് നടന്നില്ലെങ്കില്‍ അതു നമ്മുടെ തലയില്‍ വച്ച്‌ ഒഴിയാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതു പോലെ മറ്റൊരാളുമായി പ്രണയത്തിലാണെന്നു പരസ്യമായി പറഞ്ഞാല്‍ അവിടെത്തീര്‍ന്നു അവളുടെ ഭാവി. പ്രത്യേകിച്ചു അയാള്‍ സിനിമാ ലോകത്തു നിന്നല്ലെങ്കില്‍ അവളുടെ ഭാവി ഇരുളിലാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. നമ്മള്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞാല്‍ ആരാധകര്‍ക്കു നമ്മളോടുള്ള കൗതുകം കുറയുമെന്നും ഒരിക്കലും അത് തുറന്നു പറയരുതെന്നും എന്നോട് ഒരു സംവിധായകന്‍ പറയുകയുണ്ടായി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറെ സന്തോഷമുണ്ടാകുന്നതിനെക്കുറിച്ച്‌ ആരോടും പറയാന്‍ പറ്റാത്തത് വേദനാജനകമാണ്

Comments