Home / Video Published on 04 Dec, 2017

'വിമാനം', ആദ്യ ടീസര്‍ പുറത്തിറങ്ങി

Cinepeople

1.5K Articles 493.7K Reads


പൃഥ്വിരാജ് നായകനാകുന്ന 'വിമാന'ത്തിന്റെ ആദ്യ ടീസര്‍ എത്തി. 47 സെക്കന്റുള്ള ടീസറാണ് എത്തിയത്. നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം തൊടുപുഴ സ്വദേശിയായ സജി തോമസ് എന്ന യുവാവിന്റെ യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായിക. ഒപ്പം നെടുമുടി വേണു, അലന്‍സിയര്‍, സുധീര്‍ കരമന, ശാന്തി കൃഷ്ണഎന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

Comments